ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ - Edayane vilichu njan karanjappol

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍

ഉടനവനരികില്‍ അണഞ്ഞരുളി

ഭയന്നൊരു നിമിഷവും തളരരുതേ

ഉറങ്ങുകില്ല മയങ്ങുകില്ല

നിന്‍റെ കാല്‍ വഴുതാനിടയാവുകില്ല - ഇടയനെ..

പച്ചയാം പുല്‍മേട്ടില്‍ നയിക്കാം

ജീവജലം നല്‍കി നിന്നെയുണര്‍ത്താം

ഇരുളല വീഴും താഴ്വരയില്‍

വഴി തെളിച്ചെന്നും കൂടെ വരാം

വഴി തെളിച്ചെന്നും കൂടെ വരാം - ഇടയനെ..

എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം

നൊമ്പരങ്ങളെന്നും ഞാനകറ്റാം

മുറിവുകളേറും മാനസത്തില്‍

അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം

അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം - ഇടയനെ..

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍ - Edayane vilichu njan karanjappol

Edayane vilichu njan karanjappol

Udayavanarikil ananjaruli

Bhayannoru nimishavum thalararuthe

Urangukilla mayangukilla nin kaal

Vazhuthuvan idayavukayilla

Pachayam pul mettil nayikkam

Jeeva jalam nalki ninne unartham

Irulala veezhum thazhvarayil

Vazhi thelichennum koode varam - Idayane

Ente tholil njan ninne vahikkam

Nombarangal ennum njan akattam

Murivukal earum maanasathil

Anudinam sneham nireykkam - Idayane